ബെംഗളൂരു: ധര്‍മ്മസ്ഥല വ്യാജ ആരോപണങ്ങളിൽ വൻ ട്വിസ്റ്റ്. ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ അജ്ഞാത ശുചീകരണത്തൊഴിലാളി ഒടുവില്‍ വെളിപ്പെടുത്തി . നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്തെന്നും അവരില്‍ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതില്‍ സ്കൂള്‍ ബാഗ് ചുമലിലിട്ട കുട്ടികള്‍ വരെയുണ്ടായിരുന്നെന്നും തൻ പറഞ്ഞ കള്ളക്കഥകൾ എല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിവൃത്തിയില്ലാതെ തുറന്നുപറയുകയായിരുന്നു.
17 ഇടങ്ങളില്‍ കുഴിച്ചിട്ടും കാര്യമായി യാതൊന്നും കിട്ടാതായതോടെ ശുചീകരണത്തൊഴിലാളിയെ ചോദ്യം ചെയ്യുന്ന രീതി അന്വേഷണ സംഘം മാറ്റിയതോടെയാണ് താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി ഏറ്റുപറഞ്ഞത്.
ഈ ശുചീകരണത്തൊഴിലാളി നിലവിൽ ഹിന്ദുവല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട് . ഇയാള്‍ പണ്ട് ദളിതനായ ഹിന്ദുവായിരുന്നു. പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി ഹിന്ദു അല്ലാതായി. തന്നെ കഥ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണെന്നാണ് ഇയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇയാള്‍ പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ക്ഷേത്ര ധര്‍മ്മാധികാരി മഹേഷ് റെഡ്ഡി തിമ്മറോഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നില്‍ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ക്ഷേത്രാധികാരികളും തിമ്മറോഡിയും തമ്മില്‍ തെറ്റിയതെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ശുചീകരണത്തൊഴിലാളിയെക്കൊണ്ട് ഇതെല്ലാം പറയിച്ചതിന് പിന്നില്‍ മതപരിവര്‍ത്തന ലോബിയ്‌ക്കും എന്‍ജിഒ സംഘങ്ങള്‍ക്കും ചില മുസ്ലിംസംഘടനകള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.
വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ശക്തമായ ആരോപണം തിമ്മറോഡി ഉയര്‍ത്തിയിട്ടുണ്ട്. സിദ്ധരാമയ്യ 28 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് മഹേഷ് റെഡ്ഡി തിമ്മറോഡി ആരോപിച്ചിരിക്കുകയാണ്.















