കോഴിക്കോട്: ആയുർവേദ ആശുപത്രിയിൽ എത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നാദാപുരം – തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ ശ്രാവണിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിനൊപ്പമാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ഈ സമയത്തായിരുന്നു അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. നാദാപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.















