ഉഡുപ്പി: ധർമ്മസ്ഥലയിലെ വിവാദങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആരോപണം. കർണാടകയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശികാന്ത് സെന്തിലാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് വിവരം.
ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ മുഴുവൻ സൂത്രധാരനും മുമ്പ് മംഗളൂരു ജില്ലാ കളക്ടറായിരുന്ന സെന്തിലാണെന്ന് ബിജെപി എംഎൽഎ യശ്പാൽ സുവർണയും ഗംഗാവതിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ജി ജനാർദൻ റെഡ്ഡിയും ആരോപിച്ചു. മംഗലാപുരം ജില്ലാ കളക്ടർ ആയിരുന്ന സമയം മുതൽ തന്നെ സെന്തിലിന് ഇടത് ഇസ്ലാമിക സംഘടനകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ക്ഷേത്രത്തെ തകർക്കാൻ ഇടത് ഇസ്ലാമിക ശക്തികളുമായി നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ഇരുവരും പറഞ്ഞു.
ധർമ്മസ്ഥലയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച ശേഷം ശുചീകരണ തൊഴിലാളി എന്ന കരാറുകാരൻ തമിഴ്നാട്ടിൽ താമസിച്ചിരുന്നു. തമിഴ്നാട്ടിൽ വച്ചാണ് ഗൂഢാലോചന മുഴുവൻ നടന്നത്. ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തത് എന്ന് ശുചീകരണ തൊഴിലാളി അവകാശപ്പെട്ട തലയോട്ടി പോലും സെന്തിൽ നൽകിയതാണ് ശശികാന്ത് സെന്തിലിന് മുഖ്യമന്ത്രിയുമായി വളരെയധികം അടുപ്പമുണ്ടെന്നും അദ്ദേഹം കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയിൽ സെന്തിലിനുള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമോയെന്നും ഇരുവരും ചോദിച്ചു
കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിൽ ദക്ഷിണ കന്നഡ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച് ഐഎഎസിൽ നിന്ന് രാജി വയ്‌ക്കുകയും 2020ൽ കോൺഗ്രസിൽ ചേരുകയായിരുന്നു. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവള്ളൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു
ദക്ഷിണ കന്നഡ ജില്ലാ കളക്ടറായി പ്രവർത്തിക്കുന്ന സമയത്ത് ഇടതുപക്ഷ സംഘടനകളോടും പിഎഫ്‌ഐ എസ്ഡിപിഐ പോലെയുള്ള തീവ്രവാദ സംഘടനകളോടും സെന്തിൽ അനുഭാവപൂർണമായി ഇടപെടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു















