കബുൽ: അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ഒരു ലോറിയിലും പിന്നീട് മറ്റൊരു മോട്ടോർ സൈക്കിളിലും ഇടിച്ചുകയറി. തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു.
ബസ് ഡ്രൈവറുടെ അമിത വേഗതയാണ് അപകടത്തിന് കരണമായതെന്ന് ഹെറാത്ത് പൊലീസ് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗത നിയമങ്ങൾ ശക്തമായി നടപ്പിലാക്കാത്തതും അടിക്കിടെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.















