ന്യൂഡൽഹി: മോസ്റ്റ് വാണ്ടഡ് ക്രിമിനൽ സിൻഡി റോഡ്രിഗസ് സിംഗിനെ യുഎസ് അന്വേഷണ ഏജൻസി ഇന്ത്യയിൽ നിന്നു അറസ്റ്റ് ചെയ്തു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ കാഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.2022 ൽ ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിലാണ് 40 കാരി അറസ്റ്റിലായത്. യുവതിയെ കുറിച്ച് വിവരങ്ങൾക്ക് നൽകുന്നവർക്ക് എഫ്ബിഐ 250,000 ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2023 ലാണ് ഭർത്താവിനും ആറ് മക്കൾക്കുമൊപ്പം ഇന്ത്യയിലേക്ക് കടന്നത്. ഗുരുതരമായ വളർച്ചാ വൈകല്യവുള്ള മകനെയാണ് യുവതി കൊലപ്പെടുത്തിയത്. എന്നാൽ അധികാരികളോട് കുഞ്ഞ് മെക്സിക്കോയിൽ പിതാവിന്റെ കൂടെയാണെന്ന് പറഞ്ഞ് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കുഞ്ഞ് കൊല്ലപ്പെട്ടതായി കണ്ടെത്തി. 2023 ഒക്ടോബർ 31-ന് ടെക്സസ് പൊലീസ് യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇവർ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.















