മലപ്പുറം : പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നായിരുന്നു പി കെ ബുജൈർ ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിന്റെ ജാമ്യ ഹർജി കോടതി പരിഗണിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്‌ക്ക് വെച്ചിരുന്നെങ്കിലും കേസ് മാറ്റിവെക്കുകയായിരുന്നു.സമാനമായ കേസിൽ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.















