ന്യൂഡൽഹി: അനധികൃതമായി പാർലമെന്റ് മന്ദിരത്തിൽ കടക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മതിൽ ചാടികടന്നാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിലേക്ക് കയറാൻ ശ്രമിച്ചത്.
രാവിലെ 6.30 ഓടെ റെയിൽ ഭവന്റെ മതിലിനോട് ചേർന്ന സ്ഥിതി ചെയ്യുന്ന മരത്തിൽ കയറിയാണ് ഇയാൾ കോമ്പൗണ്ടനുള്ളിലേക്ക് കടന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗരുഡ് ഗേറ്റിൻ നിന്നാണ് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടതെന്ന് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാനമായ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. അന്ന് 20 കാരനാണ് മതിൽ ചാടി പാർലമെന്റ് അനക്സ് വളപ്പിൽ പ്രവേശിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയെങ്കിലും പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.















