കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് നല്ല മാനസിക ആശുപത്രിയിൽ ചികിത്സ നൽകാൻ വി.ഡി. സതീശൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. രാഹുലിനെ പാലക്കാടിന്‍റെ അതിർത്തിയിൽ പോലും കയറ്റില്ല. വി കെ. ശ്രീകണ്ഠൻ എംപിയുടെ പരാമർശം ഇരയെ അപമാനിക്കുന്നതാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
വി. സി സതീശനെ പോലുള്ളവരോട് പറഞ്ഞിട്ട് ഒരു ഗുണവുമുണ്ടായില്ലെന്നാണ് ഇരയായ സ്ത്രീ പറഞ്ഞത്. ഇവരോക്കെ ഈ വക വേഷം കെട്ടിന് ഒത്താശ ചെയ്യുന്നവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മനോരോഗിയാണ്. സെക്ഷ്വൽ പെർവേർഷനാണ്. വി.ഡി സതീശൻ ആദ്യം ചെയ്യേണ്ടത് എം.എൽ. എ സ്ഥാനം രാജിവെപ്പിച്ച് ഏതെങ്കിലും ആശിപത്രിയിൽ കൊണ്ടുപോയി മനോരോഗം മാറ്റിയ ശേഷം വീണ്ടും രാഷ്‌ട്രീയത്തിൽ കൊണ്ടുവരണം. അല്ലെങ്കിൽ അത്യന്തം അപകടമാണെന്നും ബി. ഗോപാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.















