കാസർകോട്: എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മധുസൂദനനെയാണ്(50) പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോണിൽ ലഭ്യമല്ലാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. കുറ്റിക്കോൽ സ്വദേശിയായ ഇദ്ദേഹം അവിവാഹിതനാണ്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.















