ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് കിംജിക്ക് ഡൽഹിയിലേക്ക് വരാൻ പണം നൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
രാജേഷ് കിംജിയുമായി ബന്ധപ്പെട്ട പത്ത് പേർ കൂടി പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാജേഷിന്റെ മൊബൈൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്. വിശദമായ അന്വേഷണത്തിന് ഡൽഹി പൊലീസ് സംഘം രാജ്കോട്ടിൽ എത്തിയിട്ടുണ്ട്.
ബുധനാഴ്ച സിവിൽ ലൈനിലെ വസതിയിൽ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പരാതി നൽകാൻ എന്ന വ്യാജേനയാണ് ഇയാൾ മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. സംഭവത്തിന് പിന്നാലെ ഔദ്യോഗിക വസതിയുടെ സുരക്ഷ ചുമതല പൊലീസിൽ സിആർപിഎഫ് ഏറ്റെടുത്തു. 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.















