കൊച്ചി: സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ ഭക്തസംഗമം ഹിന്ദു വിരുദ്ധതയുടെ സംഗമഭൂമിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനാണ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചെന്നൈയിൽ എത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്. എന്നാൽ എതെങ്കിലും സന്യാസി വര്യൻമാരെയോ ഹൈന്ദവ സംഘടനകളെയോ ഭക്തജന സംഘടനകളെയോ ക്ഷണിക്കാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.
സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ മുഖമുദ്ര തന്നെ ഹിന്ദു വിരുദ്ധതയാണ്. ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നതിലും ഹിന്ദുവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതിലും സ്റ്റാലിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സനാതനധർമത്തെ ഇല്ലാതാക്കണമെന്ന സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന്റെ പേരിൽ നിരവധി കേസുകളും നിലവിലുണ്ട്. സ്റ്റാലിനെ പരിപാടിയുടെ മുഖ്യതിഥിയാക്കുന്നതോടു കൂടി അയ്യപ്പ ഭക്തസംഗത്തിന് പിന്നിലെ സർക്കാരിന്റെ അജണ്ട വീണ്ടും വ്യക്തമാകുകയാണ്.
സെപ്തംബർ 20 ന് ദേവസ്വം ബോർഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പമ്പയിൽ അയ്യപ്പ ഭക്തസംഗമം നടത്തുന്നത്. 3,000 പേർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.















