ധാക്ക: രണ്ട് ദിവസം മുൻപ് കാണാതായ മുതിർന്ന ബംഗ്ലാദേശി പത്രപ്രവർത്തകനും കോളമിസ്റ്റുമായ ബിഭുരഞ്ജൻ സർക്കാരിനെ(71) മരിച്ച നിലയിൽ കണ്ടെത്തി. മുൻഷിഗഞ്ചിലെ മേഘ്‌ന നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വ്യാഴാഴ്ച രാവിലെയാണ് ബിഭുരഞ്ജൻ സർക്കാരിനെ കാണാതായത്. അജ്കർ പത്രികയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം ഇടക്കാല സർക്കാരിനെ വിമർശിച്ചും ഷെയ്ഖ് ഹസീനയെ അനുകൂലിച്ചും നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
കാണാതാവുന്ന ദിവസവും അദ്ദേഹം ‘ഖോല ചിത്തി’ (തുറന്ന കത്ത്) എന്ന ലേഖനം എഴുതി ഓൺലൈൻ പോർട്ടലിന് അയച്ചിരുന്നു. “ഇത് എന്റെ അവസാന ലേഖനമായിരിക്കാം” എന്ന അടിക്കുറിപ്പും ഇതിന്റെ കൂടെയുണ്ടായിരുന്നു.















