മംഗളൂരു, : ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന വ്യാജ ആരോപണവുമായി മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ട കേസിൽ അറസ്റ്റിലായ സിഎൻ ചിന്നയ്യയുടെ മൂത്ത സഹോദരനെ എസ്‌ഐടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിന്നയ്യയുടെ മൂത്ത സഹോദരൻ തനാസിയെയാണ് ശനിയാഴ്ച രാവിലെ ജോലി സ്ഥലത്തു നിന്നും എസ്‌ഐടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഇളയ സഹോദരൻ ചിന്നയ്യയെക്കുറിച്ച് വിവരങ്ങൾ തേടുവാനാണ് ഇയാളെ പിടികൂടിയത്.















