മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. കഴിഞ്ഞ ദിവസമാണ് ഡ്രോൺ ആക്രമണം നടന്നത്. ഈ ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെറിഞ്ഞു. 32 ഓളം ഡ്രോണുകളാണ് മോസ്കോ ലക്ഷ്യമാക്കി പതിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് മോസ്കോ വിമാനത്താവളം ഉൾപ്പെടെ മൂന്നെണ്ണം അടച്ചു.
മൂന്ന് മണിക്കൂറിനിടെ മോസ്കോ ലക്ഷ്യമിട്ടുവന്ന 32 ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധസേന തകർത്തു. ഡ്രോൺ ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. വിവിധയിടങ്ങളിലായി തകർന്നുവീണ ഡ്രോണുകളുടെ ഭാഗങ്ങൾ സൈന്യം പരിശോധിച്ചുവരികയാണ്.















