ബെംഗളൂരു: കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. മൈസൂരു സ്വദേശിയായ രഘുനാഥാണ് അറസ്റ്റിലായത്. മന്ത്രിയുടെ അസിസ്റ്റന്റ് എന്ന പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചത്. കൂടാതെ ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മൈസൂരിൽ നിന്ന് കണ്ടെത്തിയത്. പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്.















