തിരുവനന്തപുരം: അമ്പതുകാരനായ കാമുകനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തല്ലിച്ചതച്ച് 17 കാരി. അഴിക്കോട് സ്വദേശി റഹീമിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ റഹീമിന്റെ വലത് കൈയും വലത് കാലും ഒടിഞ്ഞു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധവും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
അമ്പതുകാരനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ വേണ്ടിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. തിരുവല്ലത്തെ ജഡ്ജികുന്നിൽ പെൺകുട്ടി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയോടൊപ്പം ബന്ധുവായ യുവാവും സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടർന്ന് അവിടെ വച്ച് സംസാരിക്കുകയും ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റഹീം അതിന് തയാറായിരുന്നില്ല. തുടർന്ന് റഹീമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ബന്ധുവായ മനോജും സുഹൃത്തുക്കളുമാണ് പ്രതികൾ. അക്രമണത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കാലിനും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റ റഹീമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.















