പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിപ്പിക്കുന്ന കൂടുതൽ വോയിസ് റെക്കോർഡുകൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിപ്പിക്കുന്നുവെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാണ്.
കുഞ്ഞിനെ നശിപ്പിക്കണമെന്ന് ആവർത്തിച്ചുപറയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. “എന്നെ ഭ്രാന്താക്കരുത്. എനിക്കൊരു സമാധാനമില്ല. താൻ സിനിമ കാണുകയാണോ. ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്. ഇത് എന്റെ ജീവിതത്തിൽ ഉറപ്പായും ബാധിക്കും. ജീവിതം തകരും. തന്നെ കൊല്ലാൻ എത്ര സെക്കൻഡ് വേണമെന്നാണ് വിചാരിക്കുന്നത്”- എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
“കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. സ്ത്രീകളുടെ ഇമോഷൻസൊന്നും നിങ്ങൾക്ക് അറിയേണ്ട കാര്യമല്ല. നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രമാണ് പ്രധാനം. എനിക്ക് കുഞ്ഞിനെ അന്തസ്സായി വളർത്താനും കഴിയും”- യുവതി പറയുന്നു.















