കൊല്ലം: പെൺ വേട്ട വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ രംഗത്തു വന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിന്ദു ആവശ്യമുന്നയിച്ചു.
രാഹുൽ ഒന്നും നിഷേധിച്ചിട്ടില്ല. രാഷ്‌ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണെന്നും രാഹുൽ ഉടൻ രാജിവെക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
രാഹുൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും രാജിവെക്കണമെന്നും ബിന്ദു പറഞ്ഞു. സിപിഎം കോൺഗ്രസിന്റേതുപോലുള്ള ധാർമ്മികത കാണിക്കുന്നില്ലെന്നും മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടപടിയെടുത്തില്ലെന്നും ബിന്ദു പറഞ്ഞു. മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് തീവ്രത അളക്കാൻ പോയവരാണെന്നും ശ്രീമതി ടീച്ചർക്ക് ലജ്ജയില്ലേയെന്നും ബിന്ദു പറഞ്ഞു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ജോസ് വാഴക്കനും ഉമാ തോമസും രംഗത്തെത്തിയിരുന്നു.















