ബെംഗളൂരു: മുഖംമൂടിധാരിയെ മുൻ നിർത്തി മത പരിവർത്തന ലോബികൾ തകർക്കാൻ ശ്രമിച്ച ധർമ്മസ്ഥല ഹിന്ദു തീർത്ഥാടന കേന്ദ്രത്തിലേക്ക് ബിജെപി മാർച്ച് നടത്തുന്നു. ‘മതത്തിന്റെ നിലനിൽപ്പിനായി ധർമ്മയുദ്ധം’ എന്ന പേരിലാണ് തിങ്കളാഴ്ച ധർമ്മസ്ഥലയിലേക്ക് പദയാത്ര നടത്തുക.
സൗത്ത് ബെംഗളൂരു ബിജെപി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റും ജയനഗർ എംഎൽഎയുമായ സി.കെ. രാമമൂർത്തിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
രാവിലെ 7.30 ന് പിഇഎസ് യൂണിവേഴ്സിറ്റി റിംഗ് റോഡ് ജംഗ്ഷന് സമീപമുള്ള നൈസ് റോഡിന് സമീപം, ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യയും ബസവനഗുഡി എംഎൽഎ രവി സുബ്രഹ്മണ്യയും ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. നേതാക്കളും പ്രവർത്തകരും ഏകദേശം 400 വാഹനങ്ങളിൽ ധർമ്മസ്ഥലയിലേക്ക് പോകും.
ധർമ്മസ്ഥലയിലെത്തിയ ശേഷം ജാഥാംഗങ്ങൾ ഒരു കിലോമീറ്റർ നടന്ന് മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രത്തിലെ ‘ധർമ്മാധികാരി’ വീരേന്ദ്ര ഹെഗ്ഗഡെയെ കാണുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു
മുതിർന്ന പാർട്ടി പ്രവർത്തകർ ഘോഷയാത്രയിൽ പങ്കെടുക്കും.















