നാഗ്പൂര്‍: ആര്‍ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് സപ്തംബര്‍ 5 മുതല്‍ 7 വരെ രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുമെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. രാഷ്‌ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദുപരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, വിദ്യാ ഭാരതി, ബിഎംഎസ് തുടങ്ങി ആര്‍എസ്എസ് ആശയത്തില്‍ പ്രചോദിതരായ വിവിധ മേഖലകളിലെ 32 സംഘടനകളില്‍ നിന്ന് നിശ്ചയിക്കപ്പെട്ട കാര്യകര്‍ത്താക്കള്‍ ബൈഠക്കില്‍ പങ്കെടുക്കും.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.















