'അദ്ദേഹത്തിന് ആർ‌എസ്‌എസ് പ്രാർത്ഥന ആലപിക്കാം, അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാം: അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാം, നമ്മൾ സംസാരിച്ചാലും തെറ്റാണ്': ഡി.കെ. ശിവകുമാറിനെതിരെ മുൻ മന്ത്രി രാജണ്ണ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അദ്ദേഹത്തിന് ആർ‌എസ്‌എസ് പ്രാർത്ഥന ആലപിക്കാം, അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാം: അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാം, നമ്മൾ സംസാരിച്ചാലും തെറ്റാണ്’: ഡി.കെ. ശിവകുമാറിനെതിരെ മുൻ മന്ത്രി രാജണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 11:35 am IST
Facebook
Twitter
WhatsAppTelegram

തുംകൂർ : കർണാടകം ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അടുത്ത അനുയായിയുമായ കെ എൻ രാജണ്ണ.

“അദ്ദേഹത്തിന് ആർ‌എസ്‌എസ് ഗാനം ആലപിക്കാം, ബിജെപി നേതാവ് അമിത് ഷായ്‌ക്കൊപ്പം ഒരു സ്വകാര്യ പരിപാടിയിൽ വേദി പങ്കിടാം, അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം. നമുക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല” മുൻ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു.

കർണാടക നിയമസഭയിൽ ഡി കെ ശിവകുമാർ ആർ‌എസ്‌എസ് പ്രാർത്ഥനാ ഗാനം ആലപിച്ചതിനെതിരെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെ എൻ രാജണ്ണ പ്രതികരിച്ചത്.

“പ്രയാഗ്‌രാജിലെ ഗംഗയിൽ കുളിച്ചതുകൊണ്ട് മാത്രം ദാരിദ്ര്യം ഇല്ലാതാകില്ലെന്ന് എ ഐ സി സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതിനുശേഷവും ഡി കെ ശിവകുമാർ പോയി പുണ്യസ്‌നാനം ചെയ്തു.

ആർ.എസ്.എസ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് അറിയാമെങ്കിലും, അദ്ദേഹം സഭയിൽ ആർ.എസ്.എസ് ഗാനം ആലപിക്കുന്നു. സഭയുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് (രൺദീപ് സിങ് സുർജേവാല) എം.എൽ.എമാരുടെ യോഗം നടത്താം, അത് ഞങ്ങൾ (ദളിത് നേതാക്കൾ) നടത്തുന്നത് കുറ്റകരമാണ്”. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം ഉചിതമായ സമയത്ത് താൻ ഉത്തരം നൽകുമെന്ന് പറഞ്ഞ് അദ്ദേഹം തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു.

“”കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അംബാനിയുടെ മകന്റെ വിവാഹത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചില്ല. എന്നാൽ ശിവകുമാർ കുടുംബത്തോടൊപ്പം പങ്കെടുത്തു,” . കെ.എൻ. രാജണ്ണ പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചുള്ള നിയമസഭാ ചർച്ചയ്‌ക്കിടെയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രശസ്തമായ സംഘ പ്രാർത്ഥന ആലപിച്ചത്.

വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന രാജണ്ണയുടെ പ്രസ്താവന വിവാ​ദമായിരുന്നു, ഇതിനെ തുടർന്നാണ് രാജണ്ണയ്‌ക്ക് രാജി വെക്കേണ്ടി വന്നത്. ഹൈക്കമാൻഡ് നേരിട്ട് രാജി എഴുതി വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രാജണ്ണയുടെ പ്രസ്താവന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ മുന ഒടിച്ചിരുന്നു.

Tags: dk shivakumarKN RajannaDeputy Chief Minister DK Shivakumar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies