കോട്ടയം: സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീപടർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റാന്നിയിലെ പഴവങ്ങാടി ജണ്ടായിക്കൽ വാതക ശ്മശാനത്തിലാണ് സംഭവം. പുതമൺ സ്വദേശിയായ ജിജോ, തോട്ടമൻ സ്വദേശി പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
ശ്മശാനത്തിൽ മൃതദേഹത്തിന് അഗ്നി പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു. തോട്ടമൺ സ്വദേശിയായ ജനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. ഇവരുടെ ചെറുമക്കൾക്കാണ് പൊള്ളലേറ്റത്. വാതകം തുറന്ന് വിട്ടിരുന്നത് ഇവർ അറിഞ്ഞിരുന്നില്ല. ശ്മശാനത്തിലെ ജോലിക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.















