എറണാകുളം: രാജ്യസഭാംഗവും കായികതാരവുമായ പി ടി ഉഷയുടെ മകൻ വിഘ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് വിവാഹം നടന്നത്. വൈറ്റില സ്വദേശിനിയായ കൃഷ്ണയാണ് വധു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, നടൻ ശ്രീനിവാസൻ, ബോക്സിംഗ് താരം മേരി കോം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ രാഷ്‌ട്രീയ, സിനിമ, കായിക രംഗത്തെ നിരവധി പ്രമുഖരും വിവാഹത്തിൽ സന്നിഹിതരായിരുന്നു.
ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്ന് പി ടി ഉഷ പറഞ്ഞു. മകന്റെ വിവാഹം നോക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്നും മകന്റെ മനസിനിണങ്ങിയ വ്യക്തിയെ തന്നെ കിട്ടിയെന്നും അവർ പ്രതികരിച്ചു.















