എറണാകുളം: മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലായിരുന്നു മൃതദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ബംഗാൾ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ വീട് പൂട്ടി കടന്നുകളഞ്ഞിരിക്കുകയാണ്. യുവതി ഗർഭിണിയാണോയെന്ന സംശയം പ്രദേശവാസികൾക്ക് നേരത്തെ തോന്നിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ചോദിച്ചിട്ടും ഇവർ പ്രതികരിച്ചിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















