തൃശൂർ : ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത റീൽസ് ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആചാരലംഘനം നടന്നതിനെ തുടർന്ന് പരിഹാരമായുള്ള ശുദ്ധി കർമ്മങ്ങൾ ഇന്ന് പുലർച്ചെ 5 മണി മുതൽ ക്ഷേത്രത്തിൽ ആരംഭിച്ചു.
ഇനി ഇന്ന് വൈകുന്നേരം മുതൽ മുതൽ മാത്രമേ ഭക്തർക്ക് ക്ഷേത്ര ദർശനം സാധ്യമാകൂ.ഇതറിയാതെ ക്ഷേത്രത്തിൽ നൂറുകണക്കിനു ഭക്തരാണ് എത്തി കൊണ്ടിരിക്കുന്നത്.
റീൽസ് ചിത്രീകരിച്ച അഹിന്ദുവായ വനിതക്കെതിരെ ആചാര ലംഘനം നടത്തിയതിനെ തിറെയും ഹൈക്കോടതി വിധി ലംഘിച്ചതിനെ തിരെയും ശക്തമായ നിയമ നടപടി കൈകൊള്ളണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.















