ചെന്നൈ : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്മാറി. സ്റ്റാലിന് പകരം പ്രതിനിധികളായി തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബുവും, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും പങ്കെടുക്കും
ദേവസ്വം മന്ത്രി വി എൻ വാസവൻ ചെന്നൈയിലെത്തി എംകെ സ്റ്റാലിനെ ക്ഷണിച്ചിരുന്നു.
നിരന്തരം ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന എം കെ സ്റ്റാലിൻ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്ന. സ്റ്റാലിൻ പങ്കെടുത്താൽ തടയുമെന്നു വിവിധ സംഘടനകൾ പ്രസ്താവിച്ചിരുന്നു.















