കോഴിക്കോട് : അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ടെന്നു മൊഴി നൽകി സുഹൃത്തുക്കൾ.
സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്‌ത്തി എന്നും എട്ടു മാസത്തിനുശേഷം അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘം കണ്ടെത്തി .ഈ ബൈക്ക് കണ്ടെത്താനുള്ള ശ്രമം ഇന്ന് നടത്തും.
വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിന്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ നേരത്തെ എലത്തൂർ പൊലിസിന്റെ പിടിയിലായിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ലഹരി മരുന്ന് നൽകിപ്പോൾ വിജിൽ ബോധരഹിതനായപ്പോൾ കുഴിച്ചിടുകയായിരുന്നു.അമിതമായി ലഹരി ഉപയോഗിച്ച വിജിലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നത്. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നത് .മൃതദേഹം കെട്ടിതാഴ്‌ത്തിയെന്ന് സുഹൃത്തുക്കൾ. വെളിപ്പെടുത്തിയ സരോവരത്ത് ഇന്ന് മണ്ണ് നീക്കി പരിശോധിച്ചേക്കും.















