എറണാകുളം : തൃക്കാക്കര എം എൽ എ ഉമാ തോമസിനെതിരെ അശ്ലീലപരാമർശത്തോടെ സൈബർ ആക്രമണം നടത്തിയ ഷാഫി പറമ്പിൽ ഗ്രൂപ്പുകാർക്കെതിരെ മുൻ കെ പി സി സി അദ്ധ്യക്ഷൻ കെ മുരളീധരൻ രംഗത്ത്.
സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് KSU വിൽ ഉണ്ടെന്നു കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് പ്രതിരോധത്തിലല്ലെന്നു അവകാശപ്പെട്ട അദ്ദേഹം, കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ് എന്നും പറഞ്ഞു.
നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർ മൂടുതാങ്ങികളാണെന്നും, ഇവരോട് പരമായ പുച്ഛമാണുള്ളതെന്നും
ഇവർ പാർട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്, സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് KSU വിൽ ഉണ്ട്. പുറത്തുവന്ന ശബ്ദ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ എന്ന് പരിശോധിക്കണം”. കെ മുരളീധരൻ പറഞ്ഞു.
പാലക്കാട് എം എൽ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങക്ക് ഉണ്ടാകില്ലെന്നു പറഞ്ഞ കെ മുരളീധരൻ അവിടുത്തെ എം പി യും ഷാഫി പറമ്പിലും ഉണ്ട് എന്നും പാലക്കാട്ടുകാരെ ആശ്വസിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പെൺവേട്ട വിവാദത്തിന് പിന്നിൽ പാർട്ടിക്കുള്ളിൽ തന്നെ ഉള്ളവരാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം എന്നാവശ്യപ്പെട്ടതിനാലാണ് ഉമാ തോമസിനെതിരെ സൈബർ ആക്രമണം നടന്നത്.















