കണ്ണൂർ: ഗുരൂവായൂർ ക്ഷേത്രത്തിൽ നടക്കുന്ന പരിഹാര കർമ്മത്തെ അധിക്ഷേപിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തംഗവും വൈറൽ പ്രഭാഷകനുമായ വി. കെ സുരേഷ് ബാബു. പൂജാരിമാരുടെ കാലുകളുടെ അത്രയും അശുദ്ധി മുസ്ലീമിന്റെ കാലിന് ഇല്ല. ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ അശുദ്ധി മാറ്റാൻ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് വേണ്ടതെന്നാണ് സിപിഐ നേതാവായ സുരേഷ് ബാബുവിന്റെ കുറിപ്പ്.
‘ഗുരുവായൂർ മുൻസിപ്പൽ ബസ്സ് സ്റ്റാൻ്റിൽ പബ്ലിക്ക് ടോയ്ലറ്റുണ്ട്. അവിടെയെല്ലാമുള്ള മലമൂത്രവിസർജ്ജനാദികൾ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഭൂഗർഭ ജലത്തിൽ കലരുന്നുമുണ്ട്. ഇത് ശുദ്ധീകരിക്കാൻ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് ഏക പോംവഴി.
മുസ്ലിം സമുദായം പാദ ശുദ്ധിയിൽ മറ്റേത് മതസ്ഥരേക്കാളും മുന്നിലുള്ളവരാണ്.
അഞ്ച് നേരം നമസ്കരിക്കുന്നതിന് മുമ്പായി കൈകാലുകൾ വൃത്തിയായി കഴുകുന്നത്
അവർ കൃത്യമായി പാലിച്ചു വരുന്ന ശീലമാണ്. എന്നാൽ ക്ഷേത്ര പൂജാരിമാരുടെ കാലുകൾ ഞാൻ നിരീക്ഷിക്കാറുണ്ട്. നഖം പോലും മുറിക്കാത്ത ചിലരെ കാണാറുണ്ട്. നിരന്തരം അഭിഷേകവും തേവാരവും നടത്തുന്നതിനിടയിൽ കാലിന്റെ ഈർപ്പം പോകാതെ നിൽക്കുന്നതിനാൽ സ്ഥിരമായി പുഴക്കടിയും കുഴി നഖവുമുള്ള ചില ശാന്തിക്കാരെ കണ്ടിട്ടുണ്ട്. അവർ കാല് കഴുകുമ്പോൾ അശുദ്ധമാകാത്ത കുളം ഒരു മുസ്ലീം കാല് കഴുകുമ്പോൾ അശുദ്ധമാകുന്നത് എങ്ങനെ’ എന്നിങ്ങനെ പോകുന്നു സുരേഷ് ബാബുവിന്റെ പരിഹാസ കുറിപ്പ്.















