ന്യൂഡൽഹി: 21,000 രൂപ നിക്ഷേപിച്ചാൽ 12 ലക്ഷം റിട്ടേൺ ലഭിക്കുമെന്ന വാഗ്ദാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം.
പി ഐ ബി ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാർലമെന്റിലെ നിർമല സീതാരാമൻ പ്രസംഗിക്കുന്ന ദൃശ്യങ്ങൾക്ക് എഐ ഉപയോഗിച്ച് കൃത്രിമമായി ശബ്ദം എഡിറ്റ് ചെയ്ത് കയറ്റിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.
‘ കുറഞ്ഞത് 55,000 രൂപയെങ്കിലും റിട്ടേൺ ലഭിക്കും. ഞാൻ ഊ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. എന്റ് പണത്തിന്റെ പ്രധാന സ്രോതസ്സ് ഇതാണ്. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണം. ഈ വീഡിയോ കാണുന്ന എല്ലാവരും പദ്ധതി അവസാനിക്കുന്നത് മുൻപ് രജിസ്റ്റർ ചെയ്യണം,’ എന്നിങ്ങനെ പോകുന്നു വീഡിയോയുടെ ഉള്ളടക്കം.
ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പി ഐ ബി വ്യക്തമാക്കി. തെറ്റായ വിവരങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
🚨Don’t fall for this #scam!
A video claims that Union Finance Minister @nsitharaman is promoting an investment platform, promising that an investment of ₹21,000 can earn you up to ₹12 lakh per month.
❌ This is a digitally altered #fake video
⚠️ No… pic.twitter.com/po1pMzmNIH
— PIB Fact Check (@PIBFactCheck) August 25, 2025















