ചെന്നൈ: മധുരയിൽ നടന്ന പാർട്ടി പരിപാടിയിൽ ആരാധകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്തു. ശരത് കുമാർ എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടൻരെ ബൗൺസർമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 21 ന് നടത്തിയ രാഷ്‌ട്രീയ റാലിക്കിടെയായിരുന്നു സംഭവം. വിജയ്‌യുടെ ബൗൺസർമാർ ശരത് കുമാറിനെ കയ്യേറ്റം ചെയ്യുന്നതിന്റെയും റാംപിൽ നിന്നും തള്ളിയിടുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 189(2), 296(B), 115(I) എന്നീ വകുപ്പുകളാണ് വിജയ്‌ക്കും ബൗൺസർമാർക്കുമെതിരെ പെരമ്പല്ലൂർ പോലീസ് ചുമത്തിയത്.















