തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ക്രക്രിയയ്‌ക്കിടെ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് യുവതിക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടന്നത്. ഈ സമയത്ത് കുടുങ്ങിയതാകാമെന്നാണ് നിഗമനം.
കഫക്കെട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് നെഞ്ചിൽ കുടുങ്ങിയ നിലയിൽ സർജിക്കൽ ട്യൂബ് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി യുവതി എത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.















