ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറേലിയിൽ ഹൈന്ദവരെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുന്ന സംഘം പിടിയിൽ. മതപരിവർത്തന റാക്കറ്റിൽ ഉൾപ്പെട്ട നാല് പേരാണ് അറസ്റ്റിലായത്. സ്ത്രീകളെ ലക്ഷ്യമിട്ട് മതപരിവർത്തനം നടത്തുന്ന ചങ്കൂർ ബാബയുടെ റാക്കറ്റിന് സമാനമാണിത്. ബറേലി സ്വദേശികളായ അബ്ദുൾ മജീദ്, സൽമാൻ, ആരിഫ്, ഫഹീം എന്നിവരാണ് അറസ്റ്റിലായത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. മദ്രസ നടത്തിവരികയായിരുന്നു സംഘം. മദ്രസയിലെ പ്രധാന മതപണ്ഡിതനാണ് ആദ്യ പ്രതിയായ അബ്ദുൽ മജീദ്. അലിഖഢ് സ്വദേശിയായ യുവാവിനെ മതപരിവർത്തനം നടത്തിയെന്ന കേസിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭാതിന് പ്രതികളുമായി ബന്ധമുണ്ടായിരുന്നു. മോഹവാഗ്ദാനങ്ങൾ നൽകിയാണ് പ്രതികൾ പ്രഭാതിനെ സമീപിച്ചത്. തുടർന്ന് പേര് ഹമീദ് എന്നാക്കി മാറ്റുകയും ചെയ്തു. മാസങ്ങളായി മതപരിവർത്തന റാക്കറ്റിലെ പ്രതികൾ മകനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മതം മാറ്റാൻ നിർബന്ധിച്ചിരുന്നതായും കണ്ടെത്തി.
ബറേലി സ്വദേശിയായ യുവാവിനെയും നിർബന്ധിപ്പിച്ച് മതം മാറ്റാൻ സംഘം ശ്രമിച്ചിരുന്നു. എന്നാൽ യുവാവ് എതിർത്തതോടെ വ്യാജ പീഡന പരാതി ആരോപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സഹിക്കെട്ട് മതം മാറുകയായിരുന്നു യുവാവ്.
കേസിനെ തുടർന്ന് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ മതപരമായ പുസ്തകങ്ങൾ, നിരവധി സർട്ടിഫിക്കറ്റുകൾ, വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടെ സിഡികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.















