സോൾ: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും സ്‌മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി . അടുത്ത അധ്യയന വർഷം (2026 മാർച്ച്) മുതൽ ദക്ഷിണ കൊറിയയിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. പഠന സമയത്തിന് പുറത്ത്, സ്‌കൂൾ പരിസരത്ത് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തടയാനും നിയമം അദ്ധ്യാപകർക്ക് അനുമതി നൽകുന്നുണ്ട്.കുട്ടികൾ സ്‌മാർട്ട് ഫോണുകൾക്ക് അടിമപ്പെടുന്നത് തടയാനാണിത്. എന്നാൽ നിയമത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് ചില ഇളവുണ്ട്.
ദക്ഷിണ കൊറിയയിലെ സ്കൂൾ കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചുവരികയാണ്. ലൈംഗിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ വിദ്യാർത്ഥികൾ ഏർപ്പെടുന്നതായും ഇത് അവരുടെ ജീവിതം നശിപ്പിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ധ്യാപകരും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു.
പ്രത്യേക നിയമം പ്രാബല്യത്തിൽ ഇല്ലാതെ തന്നെ ദക്ഷിണ കൊറിയയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും സ്‌മാർട്ട് ഫോണുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബില്ലിനെ ഭരണകക്ഷി എംപിമാരും പ്രതിപക്ഷ എംപിമാരും പിന്തുണച്ചു.
സമ്പൂർണ്ണ നിരോധനം കുട്ടികളുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചില യുവജന അഭിഭാഷക ഗ്രൂപ്പുകളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.















