ബെംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും ആരാേഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഷഹാപൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.
കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂൾ അധികൃതർ വൈകുകയും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ അദ്ധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അന്വേഷണസംഘം സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പെൺകുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യും.















