ബെംഗളൂരു : മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹിൽസ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു.
സെപ്റ്റംബർ 22 ന് മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ നടക്കുന്ന മൈസൂരു ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിക്കുകയായിരുന്നു
“ചാമുണ്ഡി ഹിൽസ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല. മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളും ദൈവത്തോട് പ്രാർത്ഥിക്കാൻ മലയിൽ പോകുന്നു” കർണാടകം ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാർ ചൊവ്വാഴ്ച പറഞ്ഞു.
നിയമസഭയിൽ ആർഎസ്‌എസ് പ്രാർത്ഥനാ ഗാനം ആലപിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്ത സംഭവത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഡി കെ ശിവകുമാറിന്റെ തന്ത്രമാണിതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നു.
നിരവധി ഹിന്ദുക്കൾ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറിയിട്ടുണ്ടെന്നും മറ്റ് മതസ്ഥർ ഹിന്ദുമതത്തിലേക്ക് മതം മാറിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
ശിവകുമാറിന്റെ പരാമർശത്തിനെതിരെ കർണാടകയിൽ ഉടനീളം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.















