തിരുവനന്തപുരം : ഡോ. ബി. എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം 2025 ആഗസ്റ്റ് 29 നു റിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. ജേക്കബ് തോമസ്സ് തിരുവനന്തപുരം സംസ്കൃതി ഭവനിൽ വൈകുന്നേരം 06:00 മണിയ്‌ക്ക് നിർവഹിക്കും.
ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ “ഇന്നത്തെ കേരളം – ചില ആലോചനകൾ” എന്ന വിഷയത്തിലാണ് പ്രഭാഷണം. ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ശ്രീ. ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും
അന്തരിച്ച പി.പരമേശ്വരന്റെയും, ചരിത്രകാരൻ എസ് പി ഗുപ്തയുടെയും ശിഷ്യനായ ഹരിശങ്കർ, ഇസ്ലാമിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും സ്ഥാപിത ആഖ്യാനത്തെ വെല്ലുവിളിക്കാൻ സഹായിച്ച നിരവധി പ്രധാന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് നിയന്ത്രണത്തിലുള്ള കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ആദ്യം നടത്തിയ പട്ടണം ഖനനത്തിന് പിന്നിലെ സുവിശേഷ ഹിന്ദു വിരുദ്ധ അജണ്ട തുറന്നുകാട്ടുന്നതിൽ ഹരിശങ്കർ നിർണായക പങ്കുവഹിച്ചു. എഴുത്തുകാരൻ, ചിന്തകൻ, ചരിത്രകാരൻ എന്നീ നിലകളിൽ നിരവധി സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ഭാരതീയവിചാരകേന്ദ്രം ഡോ. ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത
ഡെക്കാൻ സ്കൂൾ ഓഫ് ഇൻഡോളജിയിൽ നിന്നാണ് ഹരിശങ്കറിന് ഡോക്ടറേറ്റ് ലഭിച്ചത്. മോഹൻജൊ-ദാരോയിലെ ഖനനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അംഗവും മുൻ ഫിലിം സെൻസർ ബോർഡ് അംഗവുമായിരുന്നു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ 2022 ആഗസ്റ്റ് 27 നാണ് ഡോ.ബി.എസ്സ് ഹരിശങ്കർ അന്തരിച്ചത്.















