തിരുവനന്തപുരം: പ്രവാചകന്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിന്റെ വിവാദ പരാമർശത്തിനെതിരെ മാദ്ധ്യമ പ്രവർത്തകൻ ഒ. അബ്ദുള്ള. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാന്തപുരത്തെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം പേരും പ്രതാവും ഉയർത്തിക്കാട്ടാൻ കാന്തപുരത്തിന്റെ അടവാണിത്. അതിന് രാഷ്‌ട്രീയ പാർട്ടികൾ കൂട്ടു നിൽക്കുകയാണ്. ചില മാദ്ധ്യമ പ്രവർത്തകർക്ക് വില കൂടിയ സമ്മാനം നൽകി അതിലൂടെ കൃത്രിമമായ പരിവഷമാണ് അയാൾ സൃഷ്ടിക്കുകയായിരുന്നു. അയാൾ പഠിച്ച എല്ലാം അറബി കിത്താബും ഞാൻ പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര അന്ധ വിശ്വാസത്തിനെതിരെ നിയമം നിർമിച്ചിട്ടുണ്ട്. പക്ഷെ കേരളം പക്ഷെ ഇത്തരക്കാരെ സംരക്ഷിക്കാനാണ് നോക്കുന്നത്.
കാന്തപുരത്തിന് എവിടെ നിന്നാണ് തിരുകേശം ലഭിച്ചത്? അത് പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയുമില്ല. എവിടെ സൂക്ഷിച്ചെന്ന് തെളിയിക്കാത്ത കാലത്തോളം അത് പ്രവാചകന്റെ കേശമാണെന്ന് എങ്ങനെ പറയുമെന്നും അബ്ദുള്ള ചോദിച്ചു.
ഗ്രാൻഡ് മുഫ്തി സമ്പ്രദായം ഇന്ത്യയിലില്ല. ഇസ്ലാമിക ഭരണകൂടത്തിലാണ് ഗ്രാൻഡ് മുഫ്തിയുള്ളത്. ഇറാഖിലും ഈജിപ്തിലും ഗ്രാൻഡ് മുഫ്തിയുണ്ട്. ഇസ്ലാമിക ഉപദേശങ്ങൾ ഭരണകൂടത്തിന് നൽകുന്നയാളാണത്. ഇവിടെ ഇസ്ലാമിക ഭരണമല്ല, മതേതര ഭരണമാണ്. ആ പ്രയോഗം തന്നെ തെറ്റാണ്. ദിവ്യന്മാരായി നടക്കുന്നവരെ വെറുതെ വിടരുതെന്നും ഒ അബ്ദുള്ള പറഞ്ഞു.















