ന്യൂഡൽഹി: സ്വകാര്യ ബസുകൾക്ക് കർശന നിർദേശവുമായി സുപ്രീംകോടതി. സ്വകാര്യബസുകൾ 140 കിലോമീറ്ററിലധികം വേഗതയിൽ ഒടുന്നതിന് പെർമിറ്റ് വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിര സുപ്രീം കോടതി നോട്ടീസ് അയച്ചു.
2023 -ലാണ് 140 കിലോമീറ്റർ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവീസ് റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. റൂട്ട് ദേശസാൽകൃതമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ഇതിനെതിരെ സ്വകാര്യ ബസുടമകൾ നൽകിയ ഹർജി പരിഗണിച്ച് മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കി.
കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ എസ് സി ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.















