തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകണ്ടതിന്റെ തെളിവുകൾ ചർച്ചയാകുന്നു.
മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകണ്ടെന്ന് അന്തരിച്ച പി.ടി.തോമസ് എംഎല്‍എ വെളിപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകുന്ന ചിത്രവും പി.ടി.തോമസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
2017 ജനുവരി 21, 22 തീയതികളില്‍ എം.മുകേഷ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇവരെ കണ്ടതെന്നും പിടി തോമസ് വെളിപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ തനിക്കെതിരെ സംസാരിച്ചതെന്നും പി ടി തോമസ് ആരോപിച്ചിരുന്നു.















