ഇടുക്കി: വനവാസി യുവാവിനെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ മറയൂരാണ് സംഭവം. മറയൂർ സ്വദേശിയായ സതീഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
സതീഷിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















