കൊച്ചി: ഗീതാ സ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഭഗവത്ഗീത ദര്‍ശനത്തിന്റെ പ്രചാരണാര്‍ത്ഥം നാളെ കാലടി ശ്രീശാരദ സൈനിക സ്‌കൂളില്‍ ദേശീയ സെമിനാര്‍ നടക്കും.
2000 ത്തില്‍ പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഗീത സെമിനാറിന്റെ രജതജയന്തി ആഘോഷമെന്ന നിലയ്‌ക്ക് കേരളമെങ്ങും വലിയ ഗീതാ പ്രചാരണത്തിന് ഈ സെമിനാര്‍ തുടക്കം കുറിക്കുകയാണ്. നാളെ രാവിലെ 10ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണം നടത്തും. കെ.സി. സുധീര്‍ ബാബു, ബ്രഹ്മപരാനന്ദ സ്വാമി, സ്വാമി ധര്‍മ്മചൈതന്യ, കെ. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം 11.45ന് നടക്കുന്ന സെമിനാറില്‍ ഡോ. സി.എം. ജോയ് അധ്യക്ഷത വഹിക്കും. ഭഗവത്ഗീതയും വികസിത ഭാരതവും എന്ന വിഷയം ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അവതരിപ്പിക്കും.
ഉച്ചയ്‌ക്ക് ശേഷം 2.15ന് നടക്കുന്ന പാനല്‍ സംവാദത്തില്‍ റിട്ട. ജില്ലാ ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിക്കും. ഭഗവത്ഗീതയും മാറുന്ന കാലവും എന്ന വിഷയത്തെ അധികരിച്ച് അഡ്വ. ശങ്കു ടി. ദാസ്, ഡോ. മാല രാംനാഥ്, ബ്രഹ്മചാരി സുധീര്‍ ചൈതന്യ എന്നിവര്‍ സംസാരിക്കും. നാലിന് സമാപനസഭയില്‍ തേജസ്വി സൂര്യ എംപി, സ്വാമി അനഘാമൃതാനന്ദപുരി, ഡോ. ഹരികൃഷ്ണ ശര്‍മ, രാജീവ് കെ.വി. തുടങ്ങിയവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847598896, 9447604967.
കണ്‍വീനര്‍മാരായ രമേശ് കെ.പി, രാജീവ് കെ.വി., ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















