ഇടുക്കി : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയായ്ക്ക് മർദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് മർദനമേറ്റത്. വാഹനത്തിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു .
ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.















