കാസർകോട് : കണ്ണപുരം കീഴറ സ്ഫോടന കേസിലെ പ്രതിയായ അനൂപ് മാലിക്ക് പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പോലീസിന്റെ പിടിയിലായത്.
കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു . എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇയാളാണ് സ്ടോദനമുണ്ടായ വീട് വാടകയ്‌ക്കെടുത്തത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം നടന്നത്.
അനൂപിനെതിരെ മുമ്പും കേസുണ്ട്. 2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയാണിയാൾ.















