ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി. തീപിടിത്ത മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട AI2913 വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്.
തീപിടിത്തത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പൈലറ്റുമാർക്ക് ലഭിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നു. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. വിമാനം ഉടൻ ഇൻഡോറിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.















