തിരുവനന്തപുരം: ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിപ്പിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വോയിസ് റെക്കോർഡ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ പരാതി നൽകിയ ഷിന്റോ തോമസിനെ ചോദ്യം ചെയ്യും. സ്ത്രീകളെ ശല്യം ചെയ്തു, പീഡിപ്പിച്ചു തുടങ്ങിയവ ആരോപിച്ച് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ഷിന്റോ പരാതി നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളെ കണ്ടെത്തി മൊഴിയെടുക്കും. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷം ഷിന്റോ സെബാസ്റ്റ്യനെ ചോദ്യം ചെയ്യും. സമൂഹമാദ്ധ്യമങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ അന്വേഷിക്കും. പുറത്തുവന്ന ശബ്ദസന്ദേശം രാഹുലിന്റേതാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതിനാൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നാണ് വിവരം.
വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.















