കോഴിക്കോട് : യുവതിയെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് അത്തോളി സ്വദേശി ആയിഷ (21) ആണ് മരിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു . സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരത്ത് ബിഫാം വിദ്യാർത്ഥിനിയാണ് മരിച്ച ആയിഷ. ഇവർ മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. ബഷീറുദ്ദീന്റെ വാടക വീട്ടിലേക്കാണ് എത്തിയത്. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ഇവരുടെ ആൺ സുഹൃത്ത് ബഷീറുദ്ദീൻ. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലാണ്.
ആയിഷയെ ഇയാൾ മർദ്ദിച്ചതായും ബ്ലാക്ക് മെയിൽ ചെയ്തതായും സുഹൃത്തുക്കൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു.ബഷീറുദ്ദീൻ തട്ടിപ്പുകാരനെന്നും ബന്ധുക്കൾ പറയുന്നു.















