തൃശൂർ: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. സിപിഎം പ്രവർത്തകനായ മനോജാണ് കമ്പി വടി ഉപയോഗിച്ച് വിഗ്രഹത്തെ തകർക്കാൻ ശ്രമിച്ചത്. തൃപ്രയാർ എടത്തുരുത്തിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നിമജ്ജന ഘോഷയാത്രയെ അപമാനിക്കുന്ന തരത്തിലുള്ള ശ്രമങ്ങളാണ് ഡിവൈഎഫ്ഐയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വീടിനുള്ളിൽ നിന്ന് കമ്പിവടിയുമായി എത്തിയ മനോജ് വിഗ്രഹം തകർക്കുകയായിരുന്നു. ആക്രമണത്തിൽ ഗണേശവിഗ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് എത്തി മനോജിനെ അറസ്റ്റ് ചെയ്തു. പിന്നീട് പ്രതിയെ റിമാൻഡിൽവിട്ടു.
കയ്പമംഗലം പൊലീസ് മനോജിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സിപിഎം നേതാവായ ഷാഫി എന്നൊരാൾ ഇയാളെ ഇറക്കികൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കൂടാതെ പൊലീസിനെ സമ്മർദ്ദം ചൊലുത്തുകയും ചെയ്തു.
ഇത്തരത്തിൽ കുറ്റകൃത്യം ചെയ്തിട്ടും അക്രമികളെ സംരക്ഷിക്കുന്ന സിപിഎമ്മിനെതിരെയാണ് ഹിന്ദു ഐക്യവേദി പ്രതിഷേധപ്രകടനം നടത്തിയത്. പൊലീസ് കൃത്യമായി അന്വേഷണം നടത്തി ഇതിന് പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു സംഘടനകൾ വ്യക്തമാക്കി.















