തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി കണ്ണനെ വണങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കേരളീയ വേഷം ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡിലാണ് താരം എത്തിയത്. മുണ്ടും കുർത്തയുമായിരുന്നു അക്ഷയ് കുമാറിന്റെ വേഷം.
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ എസ് ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ കുമാർ എന്നിവർ ചേർന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്. അക്ഷയ് കുമാർ ഇതാദ്യമായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
പ്രിയദർശന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് അക്ഷയ് കുമാർ കേരളത്തിൽ എത്തിയത്. ഹൈവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നേരത്തെ കൊച്ചിയിൽ നടന്നിരുന്നു. ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പ്രിയദർശനാണ്.















