കണ്ണൂർ: ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിക്കുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ചാർളി തോമസ് (ഗോവിന്ദച്ചാമി) ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനം. കണ്ണൂരിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിരിക്കുന്നത്.
ജയിൽ ചാടാൻ ചാർളി തോമസിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിജിപി സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. ചാർളി തോമസിന്റെ ജയിൽച്ചാട്ടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ചാർളി തോമസ് ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.















